ദീപാവലി ആശംസകൾ നേർന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്

 

യു.എ.ഇ.യിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനവും സമൃദ്ധിയും സന്തോഷവും നേരുന്നതായി അദ്ദേഹം എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ കുറിച്ചു. പ്രകാശത്തിന്റെ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷയും നന്മയും നിറയ്ക്കട്ടെയെന്നും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.