യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണി തടഞ്ഞു: രാജ്യം സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം
Aug 18, 2026, 21:55 IST
യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണി വ്യോമസേന വിജയകരമായി തടഞ്ഞതായി അധികൃതർ. ആക്രമണ സാധ്യത മുൻനിർത്തി നേരത്തെ പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മിസൈലുകളെ പ്രതിരോധ സംവിധാനം തകർക്കുമ്പോൾ കേട്ട സ്ഫോടന ശബ്ദങ്ങളിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം സജ്ജമാണ്. വസ്‌തുതാവിരുദ്ധമായ വാർത്തകളും പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.