ബഹ്‌റൈന് നേരെയുള്ള ഇറാന്റെ പുതിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ
Nov 22, 2026, 14:33 IST
ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഇറാന്റെ നടപടിയെ 'ശത്രുതാപരമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചത്.
ഈ ആക്രമണം ബഹ്‌റൈൻ രാജഭരണകൂടത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനോടുള്ള തങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ച യു.എ.ഇ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.