സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണയുമായി യുകെ; ആകാശത്ത് ടൈഫൂണ്‍ യുദ്ധവിമാനങ്ങൾ വിന്യസിക്കും

 

ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് കൂടുതൽ സൈനിക പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ. സൗദി നഗരങ്ങളുടെയും നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ എയർഫോഴ്‌സിന്റെ (RAF) ടൈഫൂൺ യുദ്ധവിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. എന്നാൽ, ഹൂതി ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുകയോ യെമനിൽ പ്രത്യാക്രമണം അഴിച്ചുവിടുകയോ ഇല്ലെന്നും ഇവ പൂർണ്ണമായും പ്രതിരോധ ദൗത്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സൗദിയിലേക്ക് ഒരു സൈനിക ട്രാൻസ്‌പോർട്ട് വിമാനവും (A400M) സൈനിക ഉപദേശകരെയും ബ്രിട്ടൻ അയക്കുന്നുണ്ട്. ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായി സൗദി ജെറ്റുകൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകുന്ന ബ്രിട്ടീഷ് ദൗത്യം 90 ദിവസത്തേക്ക് കൂടി നീട്ടിയതായും പ്രതിരോധ സെക്രട്ടറി അറിയിച്ചു. അതേസമയം, ഹൂതികൾക്കെതിരായ സൈനിക നീക്കം ശക്തമാക്കിയ യെമൻ ഔദ്യോഗിക സേന തെയ്‌സിൽ പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തതായി സൈനിക വക്താവ് വ്യക്തമാക്കി.