യു.എൻ പൊതുസഭ: കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും

 

യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കാൻ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ന്യൂയോർക്കിലേക്ക് പോയത്. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിക്കൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലുണ്ട്.