ഗൾഫ് സംഘർഷ സാഹചര്യം: ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്

 

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ  ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ  ഫോൺ നിർണായക ചർച്ചകൾ നടത്തി. ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ  സംസാരിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദ്ദേശീയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. തർക്കങ്ങൾ പരിഹരിക്കുന്നതിന് സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഖത്തർ അമീർ ശൈഖ് തമീം വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്നത് തടയാനും പ്രാദേശിക സുരക്ഷ ശക്തമാക്കാനും എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.