ബഹ്‌റൈൻ ഗ്രാൻപ്രീയിൽ വെസ്റ്റാപ്പൻ ജേതാവ്; സീസണിലെ ആദ്യ ജയം
Updated: Oct 4, 2026, 23:49 IST
ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെസ്റ്റാപ്പൻ ജേതാവായി. പോൾ പൊസിഷനോടെ മത്സരം ആരംഭിച്ച വെസ്റ്റാപ്പന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്. മെഴ്‌സിഡസിന്റെ കിമി ആന്റണെല്ലി രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാമതുമെത്തി.
തുടർച്ചയായ പത്താം വർഷമാണ് വെസ്റ്റാപ്പൻ സീസണിൽ കുറഞ്ഞത് ഒരു ഗ്രാൻപ്രീയെങ്കിലും സ്വന്തമാക്കുന്നത്. ചാൾസ് ലെക്ലെർക്ക് നാലാമതും ഐസാക് ഹാഡ്ജാർ അഞ്ചാമതുമെത്തി. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കിമി ആന്റണെല്ലി 320 പോയിന്റോടെ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജോർജ് റസ്സൽ, ലൂയിസ് ഹാമിൽട്ടൺ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.