മലേഷ്യയിലേക്ക് ഇനി വിസ നിർബന്ധം; ഇന്ത്യക്കാർക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു!

 

മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക! പുതുവർഷം മുതൽ മലേഷ്യയിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് വിസ നിർബന്ധമാകുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള വിസ ഇളവ് 2026 ഡിസംബർ 31-ന് അവസാനിപ്പിക്കാനാണ് തീരുമാനം. 2027 ജനുവരി ഒന്ന് മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

ഡിസംബർ ഒന്ന് മുതൽ 'മൈവിസ' ഓൺലൈൻ പോർട്ടൽ വഴി ഇന്ത്യൻ പൗരന്മാർക്ക് വിസയ്ക്കായി അപേക്ഷിക്കാം. വിസ അനുവദിച്ചാലും നിരസിച്ചാലും പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്നും മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

2023 ഡിസംബറിലാണ് ഇന്ത്യക്കാർക്ക് 30 ദിവസം വരെ മലേഷ്യയിൽ വിസയില്ലാതെ പ്രവേശിക്കാനുള്ള ഇളവ് അനുവദിച്ചത്. ടൂറിസം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായിരുന്നു ഈ സൗകര്യം. എന്നാൽ ഡിസംബർ 31-ന് ഇളവ് അവസാനിക്കുന്നതോടെ മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നവർ മുൻകൂട്ടി വിസ നേടേണ്ടിവരും