വിസ കാലാവധി കഴിഞ്ഞവർ ശ്രദ്ധിക്കുക; ഗ്രേസ് പീരീഡ് കഴിയാൻ ഇനി ദിവസങ്ങൾ മാത്രം
വിസ കാലാവധി കഴിഞ്ഞവർ ശ്രദ്ധിക്കുക.മേഖലയിലെ സംഘർഷങ്ങൾ കാരണം യാത്രാ തടസ്സം നേരിട്ട് വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം അനുവദിച്ച ഗ്രേസ് പിരീഡ് ജൂലൈ 9 അവസാനിക്കുകയാണ്. ജൂൺ 10 മുതൽ ജൂലൈ 9 വരെ 30 ദിവസത്തെ ഇളവായിരുന്നു യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രഖ്യാപിച്ചിരുന്നത്.
ഫെബ്രുവരി 28, മുതൽ മേഖലയിലുണ്ടായ പ്രതിസന്ധികളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും, അതിനാൽ രാജ്യം വിടാൻ സാധിക്കാതെ വരികയും ചെയ്തതുമൂലം പിഴയിൽ നിന്ന് നേരത്തെ ഇളവ് ലഭിച്ചവർക്കാണ് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുള്ളത്. ഗുണഭോക്താക്കൾക്ക് പ്രത്യേക മുൻകൂർ നടപടികളൊന്നും സ്വീകരിക്കാതെ തന്നെ നിലവിലെ നിയമങ്ങൾ പാലിച്ച് ഈ ജൂലൈ ഒൻപതിനകം രാജ്യം വിടാൻ സാധിക്കുക്കും . ഇനി അഥവാ രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർ ഈ കാലയളവിനുള്ളിൽ വിസയോ തൊഴിൽ സംബന്ധമായ രേഖകളോ ക്രമീകരിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.