ട്രംപ്-ഷി ജിൻപിങ് ചർച്ചയ്ക്ക് ഒരുങ്ങി വൈറ്റ് ഹൗസ്

 

 

ട്രംപ്-ഷി ജിൻപിങ് ചർച്ചയ്ക്ക് ഒരുങ്ങി വൈറ്റ് ഹൗസ്. തീരുവ, മയക്കുമരുന്ന് തടയൽ, എ ഐ, പശ്ചിമേഷ്യൻ സംഘർഷം, തായ്വാൻ തർക്കം എന്നിവ ട്രംപ്-ഷി കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി ജിങ് പിങ് അമേരിക്കയിൽ സന്ദർശനത്തിനായി എത്തുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്കാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ഷി ജിങ് പിങിനെ ഡോണൾഡ് ട്രംപ് നേരിട്ടെത്തി സ്വീകരിച്ചു. വൈറ്റ് ഹൗസിൽ ഇന്ന് നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ തീരുവ, മയക്കുമരുന്ന് തടയൽ, എ ഐ, പശ്ചിമേഷ്യൻ സംഘർഷം, തായ്വാൻ തർക്കം തുടങ്ങിയ വിഷയങ്ങൾ ചർച്ചാകുമെന്നാണ് സൂചന. ചർച്ചക്കിടെ ചൈനയിൽ തടവിലുള്ള അമേരിക്കക്കാരുടെ മോചനം ട്രംപ് ആവശ്യപ്പെട്ടേക്കും.ചൈനയും യുഎസും എതിരാളികളല്ല, മറിച്ച് പങ്കാളികളായിരിക്കണമെന്നാണ് അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ഷീ ജീൻപിങ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മേയ് മാസത്തിൽ ഡോണൾഡ് ട്രംപ് ചൈന സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. എഐ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത തർക്കങ്ങളും മത്സരവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷി ചിൻപിങ്ങിന്റെ യുഎസ് സന്ദർശനമെന്ന പ്രത്യേകതയുണ്ട്. ഇതിനുമുൻപ് 2015 സെപ്റ്റംബറിലാണ് ഷി ജിങ് പിങ് ഔദ്യോ​ഗിക സന്ദർശനത്തിനായി അവസാനമായി യുഎസിലെത്തിയത്.