ബഹ്‌റൈനിൽ വാഹനാപകടത്തിൽ യുവ ഫുട്ബോൾ താരം മരിച്ചു
Sep 4, 2026, 14:05 IST
ബഹ്‌റൈനിലെ ഹിദ്ദിലുണ്ടായ വാഹനാപകടത്തിൽ യുവ ഫുട്ബോൾ താരം മരണപ്പെട്ടു. മുഹറഖ് ഫുട്ബോൾ ക്ലബ്ബിന്റെ അണ്ടർ-14 ടീം ഗോൾകീപ്പറായ 14-കാരൻ അഹമ്മദ് ഒസാമ ആദിൽ ആണ് മരിച്ചത്. ഡ്രൈ ഡോക്ക് ഹൈവേയിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവേ വാഹനം ഇടിച്ചായിരുന്നു അപകടം. അഹമ്മദിനൊപ്പം സഞ്ചരിച്ചിരുന്ന 15-കാരനായ കൂട്ടുകാരനും ഹിദ്ദ് ഫുട്ബോൾ ക്ലബ്ബ് താരവുമായ അബ്ദുൽ റഹ്മാൻ അൽ ആമറിന് അപകടത്തിൽ പരിക്കേറ്റു. പ്രിയ കായികതാരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി.