പാലക്കാട്  13 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി 

 

പാലക്കാട്എലപ്പുള്ളിയിൽ 13 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി എലപ്പുള്ളി മേനോൻപാറ മേലെ പോക്കാന്തോട് സ്വദേശിയായ വിശ്വജിത്താണ് മരിച്ചത്. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്നാണ് പാലക്കാട് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.