യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

 

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ സ്വദേശികളായ സനീഷ്‌ നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സ്വാതി.