പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 13കാരി മരിച്ചു

 

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശി അശ്വിനി (13) ആണ് മരിച്ചത്. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച അശ്വിനിയെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.