ആലുവയിൽ 14-കാരനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
Oct 17, 2025, 16:37 IST
ആലുവയിൽ 14-കാരനെ കാണാതായ സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. ചെങ്ങമനാട് സ്വദേശി വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.എസ്. ശ്രീദേവിനേയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നുവെന്നാണ് വിവരം.
നീല ടീ ഷർട്ട് ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൂടുതൽ വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക.