ബാലുശ്ശേരിയിൽ 17കാരി പ്രസവിച്ച സംഭവം: പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചതായി പെൺകുട്ടിയുടെ മൊഴി; പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

 
ബാലുശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചതായി പെൺകുട്ടിയുടെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇരയെയും കുഞ്ഞിനെയും ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ പൊലീസ് കത്ത് നൽകിയിരുന്നു. വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം ഗുഡ്സ് ഓട്ടോയിലാണ് താമസിച്ചുപോന്നത്.