എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാൾ അറസ്റ്റിൽ
May 7, 2026, 15:45 IST
എടവണ്ണപ്പാറയിൽ 18 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശിയായ മുനീർയെയാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച എടവണ്ണപ്പാറ വെട്ടത്തൂരിലെ വീട്ടിലാണ് യാസിർ ആത്മഹത്യ ചെയ്തത്. മോഷണക്കുറ്റം ആരോപിച്ച് മുനീർ യുവാവിനെ മർദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.യാസിർ മുനീറിന് പണം തിരികെ നൽകാനുള്ളതായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.അറസ്റ്റിലായ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് വാഴക്കാട് പൊലീസ് അറിയിച്ചു