വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 18-കാരൻ മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

 

പാലക്കാട് വാണിയംകുളം അങ്ങാടിയിൽ വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 18-കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരണപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.