പാലക്കാട്ട് സിപിഎം സെക്രട്ടറി അടക്കം 2 പേർക്ക് കുത്തേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
Mar 3, 2026, 17:59 IST
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അർഷിദിനെയും പ്രശാന്തിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.