അടൂരിൽ 20 പേരെ തെരുവുനായ കടിച്ചു
Jan 30, 2024, 07:13 IST
തെരുവു നായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണം നടന്നത്. അടൂർ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥൻ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോൺ (83), മണക്കാല സ്വദേശി കരുണാകരൻ (78), അടൂർ സ്വദേശി ജോസഫ് ഡാനിയേൽ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂർ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂർ സ്വദേശി രാമകൃഷ്ണൻ (70) എന്നിവരെയാണ് നായ കടിച്ചത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.