മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു

 

മലപ്പുറം എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു. ലീഗിന്റെയും കോൺഗ്രസിന്റെയും വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് യുവാക്കൾ വ്യക്തമാക്കി.മുൻ എംഎസ്എഫ്, കെഎസ്യു, യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് സിപിഐഎമ്മിന്റെ ഭാഗമായത്. മാണൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ യുവാക്കളെ സ്വീകരിച്ചു. ഇന്നലെയാണ് ഇവർ സിപിഐഎമ്മിൽ ചേർന്നത്.