കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്കെതിരെ അതിക്രമം: 20കാരൻ അറസ്റ്റിൽ

 

കൊച്ചി എളമക്കരയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാശിനാഥ് (20) ആണ് പിടിയിലായത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കാശിനാഥിനെതിരെ പോക്സോ പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അങ്കണവാടിയിൽ സ്ഥിരമായി എത്തുന്നയാളാണ് പ്രതി. സംഭവത്തിൽ സിഡബ്ല്യുസിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.