പത്തനംതിട്ടയിൽ 20കാരിയെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ

 

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20കാരിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ദിൻഷയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട ദിൻഷ കോഴഞ്ചേരിയിലെ ഈ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.