ശ്രീകാര്യത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചു

 
തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധ. വെഞ്ചാവോടുള്ള എ-1 ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച ഇവിടെനിന്നു ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.ഭക്ഷ്യവിഷബാധയേറ്റവരെല്ലാം ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടൽ അടപ്പിച്ചു.