65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്; ജനുവരി 4 മുതൽ 8 വരെ
Sep 29, 2026, 13:16 IST
65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8 വരെയാണ് കലാമേള. മറൈൻ ഡ്രൈവ് പ്രധാന വേദിയാകും. 27 വേദികളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിലായിരുന്നു. 1028 പോയിന്റുമായി കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. സ്‌കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടി.
അതേസമയം സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും. എൻഐടി ഗ്രൗണ്ടാണ് പ്രധാന വേദി. 10,000ത്തിലേറെ വിദ്യാർഥികൾ കായികമേളയിൽ പങ്കെടുക്കും.