അങ്കമാലിയിൽ 6 മാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഗുരുതരാവസ്ഥയിൽ അമ്മൂമ്മ ആശുപത്രിൽ

 

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവർ ഓവർഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും വിവരം ഉണ്ട്

വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തി അമ്മ റൂത്ത് അടുക്കളയിൽ ജോലിയിലായിരുന്നു .ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോൾ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതു കണ്ടെന്നും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.സംഭവത്തിൽ വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അങ്കമാലി പൊലീസ് .