13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; മാതാവിനും വടകര സ്വദേശിക്കുമെതിരെ കേസ്
Jan 23, 2026, 17:17 IST
കോഴിക്കോട് 13 വയസ്സുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെയും വടകര സ്വദേശിയായ അബ്ദുൽ റഫീഖിനെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാതാവിന്റെ സുഹൃത്ത് രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. രണ്ടര വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന കാലയളവിലാണ് പീഡനം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് അറിയിച്ചു. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി റഫീഖ് വിദേശത്ത് ആണുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. നിലവിൽ പെൺകുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്