കൊല്ലത്ത് 14 കാരി ഏഴുമാസം ഗർഭിണി; 19 കാരൻ അറസ്റ്റിൽ
Jun 24, 2025, 17:34 IST
കൊല്ലം കുളത്തുപ്പുഴയിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ.പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു
തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും.