ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസ്; 77കാരൻ അറസ്റ്റിൽ

 

കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളൻ (77) ആണ് അറസ്റ്റിലായത്.

ബഡ്സ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന യുവതി കഴിഞ്ഞ ദിവസം സ്‌കൂൾ ബസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം . പ്രതി യുവതിയെ നിർബന്ധിച്ച് സമീപത്തെ ആളില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി അതിക്രമം നടത്തിയതായി പൊലീസ് അറിയിച്ചു.

സംഭവം പിന്നീട് വീട്ടിലെത്തി യുവതി പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ ലൈംഗികാതിക്രമ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണ്