ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു
Dec 27, 2023, 10:48 IST
ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തുവെന്ന് പൊലീസ്. കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ 77കാരന്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.