'ആകെ കിട്ടിയത് 5.38 കോടി'; വയനാട് ഫണ്ട് കണക്കുകൾ വ്യക്തമാക്കി കോൺഗ്രസ്

 

വയനാട് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് കെപിസിസി (KPCC) പ്രസിഡന്റ് സണ്ണി ജോസഫ് കണക്കുകൾ പുറത്തുവിട്ടു. വയനാട് പാക്കേജിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5 കോടി 38 ലക്ഷത്തി 21,632 രൂപ മാത്രമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പുനരധിവാസത്തിനായി 3 കോടി 68 ലക്ഷം രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്. അക്കൗണ്ട് വഴി ലഭിച്ച തുകയ്ക്ക് പുറമെ ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഗ്രസ് പ്രത്യേകമായി നൽകി. കൂടാതെ, കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി വിനിയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്നും സണ്ണി ജോസഫ് അറിയിച്ചു.

വയനാട് ഫണ്ടിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കണക്കുകൾ പരസ്യപ്പെടുത്തിയത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും കൃത്യമായ സുതാര്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.