വർക്കലയ്ക്കും അഞ്ചുതെങ്ങിനുമി‌ടയിലെ കടലാഴങ്ങളിൽ ഒരു തകർന്ന കപ്പൽ കണ്ടെത്തി 

 


 വർക്കലയ്ക്കും അഞ്ചുതെങ്ങിനുമി‌ടയിലുള്ള കടലാഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഒരു കപ്പൽ തകർന്നു കിടക്കുന്നു.സ്കൂബ ഡൈവിങ് ന‌ടത്തുകയായിരുന്ന  വർക്കല വാട്ടർ സ്പോർട് ക്ലബ് അംഗങ്ങളാണ് ഈ കണ്ടെത്തൽ നടത്തിയത്. 

നഷ്, ഹാമിൽ, പ്രതീഷ്, മുഹമ്മദ് ആഷിക്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഡൈവിങ്ങിലെ പുതിയ സാധ്യതകൾ തേടുന്നതിനിടെയാണ് അവിചാരിതമായി കപ്പലിനരികിലെത്തിയത്. ഫെബ്രുവരി രണ്ടിനാണ് സംഘം കപ്പലിന്  അടുത്തെത്തിയത്. കപ്പല്‍ കണ്ടെത്തിയ വിവരം ടൂറിസം വകുപ്പിനെ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംഘം വീണ്ടും കപ്പലിന് അടുത്തേക്ക് പോകാൻ ഒരുങ്ങുകയാണ്.


അഞ്ചുതെങ്ങ് കോട്ടയ്ക്കരികിലാണ് കപ്പൽ കണ്ടെത്തിയത്. കപ്പലിന് 12 അടി ഉയരമുണ്ട്. ലോഹനിർമ്മിതമാണ്. ഒരു ഇം​ഗ്ലീഷ് കമ്പനിയുമായി ഒരു നാട്ടുരാജ്യം ആദ്യമായി ഒപ്പുവച്ചകരാറായിരുന്നു. വേണാട് ഉടമ്പടി.  ഇത് അനുസരിച്ച് ഇസ്റ്റ് ഇന്ത്യകമ്പനിക്ക് ആറ്റിങ്ങലുമായി വ്യാപാര ബന്ധം നിലനിന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.