പത്തനംതിട്ടയിൽ യുവ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിയാർ സ്വദേശിയായ 32 വയസുകാരിയെയാണ് ഗവി മീനാറിൽ റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം റോഡിൽ നിന്ന് അല്പം മാറിയായിരുന്നു മൃതദേഹം കിടന്നത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മൂഴിയാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്.