പെരുമ്പാവൂരിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

 

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഋതിക് സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വക്തമല്ല .ബന്ധുക്കളെ വിവരമറിയിച്ചതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്നും പോലീസ് പറഞ്ഞു.