അഭിമന്യു വധക്കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി
Jul 14, 2026, 17:13 IST
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.
മുഖ്യപ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ വിചാരണ തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിധി ശരിവച്ചാണ് കോടതിയുടെ നടപടി.
2018 ജൂലൈയിലാണ് എറണാകുളം മഹാരാജാസ് കോളേജിനുള്ളിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ