അഭിരാം കൊലപാതകം: പതിനേഴുകാരനൊപ്പം അഭിരാം നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവിയിൽ ഉമറിന്റെ സാന്നിധ്യമില്ല

 

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പ് അഭിരാം കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയുള്ള ദൃശ്യങ്ങളാണിത്.

പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് സന്ദേശമയച്ച് അഭിരാമിനെ വിളിച്ചുവരുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ ദൃശ്യങ്ങളിൽ കേസിലെ മറ്റൊരു പ്രതിയായ ഉമറിന്റെ സാന്നിധ്യമില്ല.