നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; പ്രിയങ്കാ നായർ വൈസ് ചെയർപേഴ്സൺ
Sep 25, 2026, 22:16 IST
ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്താണ് തീരുമാനത്തിൽ നിർണായകമായത്. ഐ.ഡി.എസ്.എഫ്.എഫ്.കെ പോലുള്ള പ്രധാന ചലച്ചിത്രമേളകൾ നടക്കുമ്പോൾ അക്കാദമിക്ക് നാഥനില്ലെന്ന വിമർശനങ്ങൾക്ക് ഇതോടെ പരിഹാരമാകും.
നടി പ്രിയങ്കാ നായരെ അക്കാദമിയുടെ വൈസ് ചെയർപേഴ്സണായും നിയമിക്കും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് ജനറൽ കൗൺസിൽ അംഗങ്ങൾ.