നടി അൻസിബയുടെ പരാതി; ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
Jul 15, 2026, 16:49 IST
നടി അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം, ലൈംഗിക ചുവയുള്ള പരാമർശം, മതപരമായ അധിക്ഷേപം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
അൻസിബ നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നേരത്തെ നടപടി ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയും, തുടർന്ന് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നൽകുകയുമായിരുന്നു.