എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി, ഉത്തരവിറങ്ങി
Jun 23, 2026, 19:45 IST
എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സംസ്ഥാന സർക്കാർ ആശ്രിത നിയമനം നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിയമനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ സുരക്ഷാ ഓഫീസർ തസ്തികയിലേക്കാണ് നിരഞ്ജനയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.മകൾക്ക് ആശ്രിത നിയമനം നൽകണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഈ തീരുമാനം.നിലവിൽ കേസിൽ സമർപ്പിച്ച കുറ്റപത്രപ്രകാരം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.ദിവ്യയാണ് പ്രതി.