എഡിഎം നവീൻ ബാബുവിന്റെ മരണം; എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ; തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

 

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാണിച്ചാണ് മഞ്ജുഷ കോടതിയിൽ ഹർജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകളും ഹർജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. കേസിൽ ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും, പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചു.

ശരിയായ അന്വേഷണം നടത്തിയാൽ വ്യാജ ആരോപണം തെളിയിക്കാൻ കഴിയും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. പ്രശാന്തൻ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളിൽ പലതിലും ക്രമക്കേട് ഉണ്ട്. സിഡിആർ പലതും ശേഖരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.