കേരള ഡിജിറ്റൽ സർവകലാശാല പ്രവേശനം; അപേക്ഷാ തീയതി നീട്ടി

 

കേരള ഡിജിറ്റൽ സർവകലാശാലയിലെ എം.എസ്.സി, എം.ടെക്, എം.ബി.എ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. മേയ് 31 ആണ് അവസാന തീയതി.
അപേക്ഷകൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.

പിജി പ്രവേശന പരീക്ഷയായ DUAT ജൂൺ 14നും പിഎച്ച്ഡി പ്രവേശന പരീക്ഷയായ DRAT ജൂൺ 21നും നടക്കും. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഫിൻടെക്, ജിയോ ഇൻഫർമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, എൻവയൺമെന്റൽ സയൻസ്, പ്രോഡക്ട് ഡവലപ്‌മെന്റ്, വി.എൽ.എസ്‌ഐ ഡിസൈൻ, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങി ഭാവി സാധ്യതയുള്ള മേഖലകളിലാണ് കോഴ്സുകൾ. DUAT ഓൺലൈനായി നടത്തുന്നതാണ്.

DUAT-ന് അപേക്ഷിക്കുന്നവർക്ക് 750 രൂപയാണ് ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 375 രൂപ. പിഎച്ച്ഡിക്ക് അപേക്ഷാ ഫീസ് 1500 രൂപ. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

DUAT, CUET -PG, GATE എന്നിവയിലൊന്നിൽ യോഗ്യത നേടണം. ചില പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശനപരീക്ഷയോ അഭിമുഖമോ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്