അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസ്; കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം!
Nov 12, 2026, 14:45 IST
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്കാണ് പത്തനംതിട്ട ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് എതിർപ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
യൂട്യൂബർ രാജൻ ജോസഫ് തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിലേക്ക് നയിച്ചത്.