തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

 

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ  പി.വി. അൻവർ പാണക്കാട് എത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. 

ബേപ്പൂരിൽ ലീഗ് പിന്തുണ പിൻവലിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞ അൻവർ, ലീഗ് തനിക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്ന് വ്യക്തമാക്കി. രാമനാട്ടുകരയും ഫറോക്കും മേഖലകളിൽ വോട്ടുകൾ കുറഞ്ഞതിന്റെ കാരണങ്ങൾ നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.തന്റെ പരാജയത്തിന് കാരണം ബിജെപി-സിപിഐഎം ധാരണയാണെന്ന് അൻവർ ആരോപിച്ചു

 പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് റിസ്‌ക് എടുത്ത് മത്സരിച്ചതെന്നും അൻവർ പറഞ്ഞു.സിപിഎം വിട്ടവരുമായും വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയ അൻവർ, യുഡിഎഫിന്റെ അനുമതിയോടെ അവർക്കായി പുതിയ രാഷ്ട്രീയ വേദി ഒരുക്കുമെന്നും കൂട്ടിച്ചേർത്തു.