അഹമ്മദാബാദ് വിമാനഅപകടം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലേക്ക് എത്തിക്കും
Updated: Jun 23, 2025, 17:23 IST
അഹമ്മദാബാദിൽ ജൂൺ 12നുണ്ടായ എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാമ്പിളിന്റെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചറിവ്. നേരത്തേ സഹോദരന്റെ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും എന്നാണു വിവരം
സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാകാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.