പ്രധാന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും: മുഖ്യമന്ത്രി
Updated: Oct 24, 2026, 14:21 IST
സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭിന്നശേഷിക്കാർക്കായുള്ള പ്രധാന പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ 'സ്പർശം സാന്ത്വന' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് ഒരു പ്രത്യേകമായ വകുപ്പ് രൂപികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു