കരിപ്പൂരിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ എകസ്പ്രസ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി
Jul 23, 2025, 17:08 IST
കരിപ്പൂരിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഐഎക്സ് 375 എയർ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരിൽനിന്ന് ദോഹയിലേക്കുള്ള വിമാനമാണ് തിരിച്ചറിക്കിയത്
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. പകൽ 11:12ന് തിരിച്ചിറക്കിയ വിമാനത്തിൽ 175 യാത്രക്കാരാരും ഏഴു കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്.