എംഎസ്എഫ് താൽക്കാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം; ഇതര സമുദായത്തിൽ നിന്നുള്ള പ്രതിനിധി ഇത് ആദ്യം
Jul 27, 2026, 14:16 IST
എംഎസ്എഫിന്റെ താൽക്കാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. എംഎസ്എഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് മറ്റൊരു സമുദായത്തിൽ നിന്നുള്ള വ്യക്തി ഈ പദവിയിലെത്തുന്നത്.
നിലവിലെ സംസ്ഥാന കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്.
ഷറഫുദ്ദീൻ പിലാക്കലിനാണ് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ ഇവർ ചുമതല വഹിക്കും.
ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനായില്ല. ഇതോടെയാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയത്.