ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ മർദിച്ചതായി പരാതി; പോലീസ് കേസെടുത്തു

 
ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് എടുത്തു. സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദിച്ച വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ബാലാവകാശ കമീഷനിൽ പരാതി നൽകുകയാണ്. കമ്മീഷൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.കുട്ടിയുടെ ഡയറിയിൽ നിന്നും രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകൾ വിവരിക്കുന്നു. ഒരിക്കൽ പ്ലേറ്റ് മറന്നു വെച്ചപ്പോൾ തന്നെ മർദിച്ചതായും കുട്ടിയുടെ കുറിപ്പിൽ പറയുന്നുണ്ട്