സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ഉത്തരവിറക്കി സർക്കാര്‍

 

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി / യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. തിങ്കളാഴ്ച അവധി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയും നിരവധി മന്ത്രിമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു