തിരുവള്ളൂരിൽ അമോണിയ വാതക ചോർച്ച; ഏഴ് മരണം, 40-ലധികം പേർ ആശുപത്രിയിൽ
Jun 21, 2026, 17:26 IST
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ മത്സ്യ സംസ്‌കരണ യൂണിറ്റിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ ഏഴ് പേർ മരിച്ചു. ഏഴ്‌പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാൽപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്‌സ് ബൗൾ പ്രോസസിംഗ് ആൻഡ് എക്‌സ്‌പോർട്ടിംഗ് കമ്പനിയിലാണിപ്പോൾ അപകടം നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.അപകടസമയത്ത് 60-ലധികം തൊഴിലാളികൾ യൂണിറ്റിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തിരുവള്ളൂരിലെ രണ്ട് മെഡിക്കൽ കോളജ് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.